2012, ജൂലൈ 16, തിങ്കളാഴ്‌ച

അച്ചിങ്ങ ചെമ്മീന്‍ മെഴുക്കുപുരട്ടി


1.അച്ചിങ്ങ(പച്ചപയര്‍) കഴുകി ചെറുതായി നുറുക്കിയത്  - അര കിലോ
2.ചെമ്മീന്‍ കഴുകി വൃത്തിയാക്കിയത് - 250 ഗ്രാം
3.ചുവന്നുള്ളി - 10  എണ്ണം
   വെളുത്തുള്ളി - 5 എണ്ണം
   ഉണക്കമുളക് - 8 എണ്ണം
   കറിവേപ്പില - 2 തണ്ട്
4.വെളിച്ചെണ്ണ - 3  ടേബിള്‍ സ്പൂണ്‍
5.കടുക് - 2  ടീസ്പൂണ്‍
6.ഉപ്പ് - ആവശ്യത്തിന്
7.മുളകുപൊടി - അര ടീസ്പൂണ്‍
   മഞ്ഞള്‍പൊടി - 1 ടീസ്പൂണ്‍
8.കുടംപുളി - ഒരു ചെറിയ കഷ്ണം
9.വെള്ളം - കുറച്ച്





















തയ്യാറാക്കുന്ന വിധം


കഴുകി വൃത്തിയാക്കിയ ചെമ്മീന്‍ അല്‍പ്പം മഞ്ഞള്‍പൊടിയും ഉപപും കുടംപുളിയുംആവശ്യത്തിന് വെള്ളവും ചേര്‍ത്ത് വേവിച്ച് മാറ്റിവെക്കുക. മൂന്നാമത്തെ ചേരുവകള്‍ ചതച്ച് വെക്കുക. ഒരു പാനില്‍ എണ്ണ ചൂടാകുമ്പോള്‍ കടുകിട്ട് പോട്ടിയതിനുശേഷം ചതച്ച് വെച്ചിരിക്കുന്ന ചേരുവകള്‍ ചേര്‍ത്ത് വഴറ്റുക. കൂട്ട് മൂത്തുകഴിയുമ്പോള്‍ ഏഴാമത്തെ ചേരുവകളും പയറും ഉപപും അല്‍പ്പം വെള്ളവും തളിച്ച് വേവിക്കുക. പകുതി വേവാകുമ്പോള്‍ ചെമ്മീനും  ചേര്‍ത്ത് വെള്ളം  വറ്റും വരെ വേവിച്ച് ഉപയോഗിക്കാം.










2012, ജൂലൈ 13, വെള്ളിയാഴ്‌ച

സ്രാവ് മുളകിട്ടത്‌


1.സ്രാവ് കഴുകി വൃത്തിയാക്കിയത്                                         - 250 ഗ്രാം
2.ചുവന്നുള്ളി( ചെറുതായി അരിഞ്ഞത് )                                - 8  എണ്ണം 
   പച്ചമുളക്  നെടുകെ കീറിയത്                                            -4  എണ്ണം
   ഇഞ്ചി  ചെറുതായി അരിഞ്ഞത്                                      - ചെറിയ കഷ്ണം
   കറിവേപ്പില                                                                        - 2 തണ്ട്
   കുടംപുളി                                                                              - 2  എണ്ണം ടത്തരം
   വെളിച്ചെണ്ണ                                                                        - ഒന്നര ടേബിള്‍ സ്പൂണ്‍
3.മുളകുപൊടി                                                                         - 2 ടേബിള്‍ സ്പൂണ്‍
   മല്ലിപൊടി                                                                           - അര ടീസ്പൂണ്‍
   മഞ്ഞള്‍പൊടി                                                                    -1 ടീസ്പൂണ്‍
   ഉപ്പ്                                                                                      -ആവശ്യത്തിന്
4.വെള്ളം                                                                                -മീന്‍ വേവാന്‍ ആവശ്യമായത് 

                                               


തയ്യാറാക്കുന്ന വിധം
ഒരു ചട്ടിയില്‍ ഒന്ന് മുതല്‍ മൂന്ന് വരെയുള്ള ചേരുവകള്‍ ചേര്‍ത്ത് നന്നായി തിരുമ്മി പത്ത് മിനിറ്റ് വെക്കുക. അതിനുശേഷം ആവശ്യമായ വെള്ളം ചേര്‍ത്ത് വേവിക്കുക. മീന്‍ വെന്ത് നന്നായി കുറുകി കഴിയുമ്പോള്‍ അല്‍പ്പം വെളിച്ചെണ്ണ ഒഴിച്ച്  അടുപ്പില്‍ നിന്ന് വാങ്ങി ഉപയോഗിക്കാം .



2012, ജൂൺ 26, ചൊവ്വാഴ്ച

ചെമ്മീന്‍ തല ചമ്മന്തി


(കറിക്കുപയോഗിപ്പോള്‍ മാറ്റിവെക്കുന്ന ചെമ്മീന്‍ തല ഉപയോഗിച്ചൊരു ചമ്മന്തി.)
1.ഉണക്ക ചെമ്മീന്‍ തല  -   50  ഗ്രാം
2.തേങ്ങ ചിരകിയത്        - കാല്‍ മുറി
3.ചെറിയുള്ളി                   - 8 എണ്ണം
   ഉണക്കമുളക്                - 5 എണ്ണം
  കറിവേപ്പില                  - 2  തണ്ട്
4.വെളിച്ചെണ്ണ                 - 1 ടേബിള്‍ സ്പൂണ്‍
5.ഉപ്പ്                               - ആവശ്യത്തിന്


തയ്യാറാക്കുന്ന വിധം
ചെമ്മീന്‍ തല എണ്ണ ചേര്‍ക്കാതെ വറുത്തു മാറ്റിവെക്കുക.  ഒരു പാനില്‍ വെളിച്ചെണ്ണ ഒഴിച്ച് മൂന്നാമത്തെ ചേരുവകള്‍ വഴറ്റുക.പകുതി മൂപ്പാകുമ്പോള്‍ തേങ്ങ, ഉപ്പ് ഇവ ചേര്‍ത്ത് വീണ്ടും വറക്കുക. ഇത് ഇളം ബ്രൌണ്‍ ആകുന്നത് വരെ ചെയ്യുക. .( കരിയരുത് കേട്ടോ) . ചെമ്മീന്‍ തലയും വറുത്തെടുത്ത കൂട്ടും മിക്സില്‍ പതുക്കെ ഒന്ന് പൊടിക്കുക.(തീരെ പൊടിയരുത്) ചെമ്മീന്‍ ചമ്മന്തി തയ്യാര്‍.



2012, ജൂൺ 24, ഞായറാഴ്‌ച

നാടന്‍ ബീഫ് കറി


 




1. ബീഫ് ചെറിയ കഷ്ണങ്ങള്‍ ആക്കിയത്  - 1 കിലോ
2. സവാള                                                   -3  എണ്ണം  ഇടത്തരം
    ചെറിയുള്ളി                                            - 100  ഗ്രാം
3. വെളുത്തുള്ളി                                          -10 അല്ലി
4. പച്ചമുളക്                                              - 8  എണ്ണം
    ഇഞ്ചി                                                    - വലിയ കഷ്ണം

5. തക്കാളി                                                 - 2  എണ്ണം  വലുത്
6. കറിവേപ്പില                                         - 5 തണ്ട്
7. മുളകുപൊടി                                          -2 ടേബിള്‍ സ്പൂണ്‍
    മല്ലിപൊടി                                            - 4 ടേബിള്‍ സ്പൂണ്‍
    മഞ്ഞള്‍പൊടി                                     - 2  ടീസ്പൂണ്‍
    മീറ്റ് മസാല                                          - 2 ടേബിള്‍ സ്പൂണ്‍
   കുരുമുളകുപൊടി                                   -2 ടീസ്പൂണ്‍
8. പട്ട, ഗ്രാമ്പൂ, ഏലക്ക, കറുകയില     - കുറച്ച്
9. ഉപ്പ്                                                      - ആവശ്യത്തിന്
10.വെളിച്ചെണ്ണ                                      - 5 ടേബിള്‍ സ്പൂണ്‍
11.വെള്ളം                                              - ആവശ്യത്തിന്


തയ്യാറാക്കുന്ന വിധം


ബീഫ് നന്നായി കഴുകി വെള്ളം പോകാന്‍ വെക്കുക. പാന്‍ അടുപ്പില്‍ വെച്ച് ചൂടാകുമ്പോള്‍ തീ കുറച്ചിട്ട് ഏഴാമത്തെ  ചേരുവകള്‍ ചൂടാക്കി മാറ്റിവെക്കുക. കുക്കെറില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ എട്ടാമത്തെ  ചേരുവകള്‍ ഇട്ട് പൊട്ടി തുടങ്ങുമ്പോള്‍ നാലാമത്തെ  ചേരുവ ചേര്‍ക്കുക. നന്നായി മൂത്ത് കഴിയുമ്പോള്‍ ചെറുതായി അരിഞ്ഞുവെച്ച രണ്ടാമത്തെ ചേരുവ ചേര്‍ക്കുക.ഇത് നന്നായി വഴന്നു കഴിയുമ്പോള്‍ മൂപ്പിച്ചു വെച്ച പൊടികള്‍ എല്ലാം ഇട്ട് ഒന്നുകൂടി വഴറ്റി ബീഫും അതിനൊപ്പം തക്കാളിയും കറിവേപ്പിലയും ഉപ്പും ചേര്‍ത്ത് വീണ്ടും വഴറ്റുക.ശേഷം വെള്ളവും ചേര്‍ത്ത് മൂടിവെച്ച് വേവികുക്കുക. കുക്കെറില്‍ 3 വിസില്‍ അടിച്ചതിനുശേഷം അടുപ്പില്‍ നിന്ന് വാങ്ങി വെച്ച് ചൂടോടെ ഉപയോഗിക്കാം. ഇത് നെയ്ചോറിനു പറ്റിയതാണ്.



2012, ജൂൺ 23, ശനിയാഴ്‌ച

നെയ്യ് ചോറ്


1. ബസുമതി അരി    - 2 ഗ്ലാസ്‌
2. വെള്ളം                 - 4 ഗ്ലാസ്‌
3. നെയ്യ്                    -2 ടേബിള്‍ സ്പൂണ്‍
4. ഡാല്ട                    - 100  ഗ്രാം
5. തേങ്ങാപാല്‍        - അര ഗ്ലാസ്‌
6. ചെറുനാരങ്ങ നീര് -2 ടിസ്പൂണ്‍
7.  ഉപ്പ്                      - ആവശ്യത്തിന്
8. സവാള                - 2 എണ്ണം
9. അണ്ടിപരിപ്പ്, കിസ്മിസ് - 25 ഗ്രാം
10.പട്ട, ഗ്രാമ്പു, ഏലക്ക, കുരുമുളക്, കറുകയില - കുറച്ച്








തയ്യാറാക്കുന്ന വിധം


ആദ്യം അരി കഴുകി മാറ്റി വെക്കുക.കുക്കെറില്‍ ഡാല്ട ഒഴിച്ച് ചൂടാകുമ്പോള്‍ കഴുകിയ അരി അതിലിട്ട് വെള്ളം വറ്റും വരെ വഴറ്റുക. അതിനുശേഷം എടുത്തു വെച്ചിരിക്കുന്ന വെള്ളം(വെള്ളം തിളപ്പിചാറിയത് ഉപയോഗിക്കുക) മുഴുവനും ഒഴിക്കുക. ഇതിനൊപ്പം തന്നെ തേങ്ങാപാലും നാരങ്ങനീരും പത്താമത്തെ  ചേരുവകളും ഉപ്പും ചേര്‍ക്കുക. കുക്കെറില്‍ ഒരു വിസില്‍ അടിച്ചതിനു ശേഷം അടുപ്പില്‍ നിന്ന് കുക്കെര്‍ ഇറക്കി വെക്കുക.  പാന്‍ അടുപ്പില്‍വെച്ച് ഡാല്ട ഒഴിച്ച് ചൂടാകുമ്പോള്‍ സവാള ചേര്‍ത്ത് നന്നായി വഴറ്റുക. സവാള ഒന്ന് മൂത്ത് തുടങ്ങുമ്പോള്‍ ഒന്‍പതാമത്തെ  ചേരുവകള്‍ ചേര്‍ക്കുക. എല്ലാം നന്നായി മൂത്ത് കഴിയുമ്പോള്‍ കുക്കെറില്‍നിന്ന് ചോറ് പകര്‍ത്തി അതിലേക്ക് 2 ടേബിള്‍ സ്പൂണ്‍  നെയ്യും വറുത്തെടുത്ത സവാളകൂട്ടും  ചേര്‍ത്ത് ഉപയോഗിക്കാം.







മത്തി കുമ്പളങ്ങയിട്ടത്

1. മത്തി                               -അരകിലോ 
2. കുമ്പളങ്ങ                       - 250 ഗ്രാം
3. ചെറിയഉള്ളി                   - 10 എണ്ണം 
    പച്ചമുളക്                        - 5 എണ്ണം
    ഇഞ്ചി                              - ചെറിയ കഷ്ണം
   കറിവേപ്പില                    - ആവശ്യത്തിന്
4. കുടംപുളി                         - 4  കഷ്ണം
5. മുളകുപൊടി                    - 3 ടേബിള്‍ സ്പൂണ്‍
    മഞ്ഞള്‍പൊടി               - 1 ടീസ്പൂണ്‍ 
    മല്ലിപൊടി                      - ഒന്നര ടീസ്പൂണ്‍
6. ഉപ്പ്                                 - ആവശ്യത്തിന്
7. വെളിച്ചെണ്ണ                   -   3 ടേബിള്‍ സ്പൂണ്‍ 
8. വെള്ളം                           -കുമ്പളങ്ങ വേവുന്നതിനു ആവശ്യമായ അളവില്‍ 






തയ്യാറാക്കുന്ന വിധം 


മത്തി കഴുകി വൃത്തിയാക്കി മാറ്റി വെക്കുക.പുളി കഴുകി വെള്ളത്തില്‍ ഇടുക.  കുമ്പളങ്ങ കനംകുറച്ച് വീതികൂട്ടി അരിയുക.  ഒരു മണ്‍ചട്ടിയെടുത്ത്  അതിലേക്ക് അരിഞ്ഞു വെച്ചിരിക്കുന്ന കുമ്പളങ്ങയും മൂന്നു മുതല്‍ ഏഴുവരെയുള്ള  ചേരുവകള്‍  ചേര്‍ത്ത് നന്നായി തിരുമുക. ഈ കൂട്ടിലേക്ക് വെള്ളവും ചേര്‍ത്ത് അടുപ്പില്‍ വെക്കുക. കുമ്പളങ്ങ മുക്കാല്‍ വേവാകുമ്പോള്‍ മത്തി കഷ്ണങ്ങള്‍ ചേര്‍ക്കുക. ഒന്നുകൂടി തിളച്ച് കുറുകുമ്പോള്‍ കറി അടുപ്പില്‍ നിന്ന് വാങ്ങി ഉപയോഗിക്കാം. ഈ കറിയും ചൂടന്‍ ചോറും ഒന്ന് കഴിച്ചു നോക്കു.....

ഉള്ളിചമ്മന്തി


ചെറിയ ഉള്ളി തൊലി കളഞ്ഞ് പൊടിയായി അരിഞ്ഞത്     - 15 എണ്ണം
ഉണക്കമുളക്                - 6  എണ്ണം
പുളി                               - കുറച്ച്
ഉപ്പ്                               - പാകത്തിന്
പഞ്ചസാര                   - ഒരു ടീസ്പൂണ്‍
വെളിച്ചെണ്ണ                - കുറച്ച്

തയ്യാറാക്കുന്ന വിധം

വെളിച്ചെണ്ണ ചൂടാക്കി ഉണക്കമുളക് വറുത്തെടുക്കുക. അതിനുശേഷം ഉള്ളിയും വഴറ്റുക. ഉള്ളി നന്നായി മൂക്കണം. വറുത്തെടുത്ത മുളകും ഉള്ളിയും ഉപ്പും, പഞ്ചസാരയും , പുളിയും ചേര്‍ത്ത് നന്നായി അരച്ചെടുക്കുക. (അമ്മിക്കല്ലില്‍ അരച്ചാല്‍ സ്വാദുകൂടും) . വെള്ളം ഒട്ടും ചേര്‍ക്കാതെ വേണം അരച്ചെടുക്കാന്‍. ഇങ്ങനെ അരച്ചെടുത്ത കൂട്ടില്‍ വെളിച്ചെണ്ണ ഒഴിച്ച് ചാലിച്ച് കൂട്ടുക.